Monday 12 January 2015

അനുഭവക്കുറിപ്പ്


                                           ഹും!!!!!!!!!!!!!!!!




     
                പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാള്‍ എന്നോട് ,ഈയിടെ പറഞ്ഞു

"നമ്മുടെ കൂട്ടത്തിലുള്ളവരെ എവിടെ കണ്ടാലും ഒരടുപ്പം തോന്നുമല്ലേ????????"

                "മലയാളികളെ അല്ലേ, എനിക്കും തോന്നാറുണ്ട്..നി പറഞ്ഞത് 

ശരിയാണ്....കേരളത്തിന്റെ പുറത്തു വച്ച് മലയാളികളെ കാണുമ്പൊ

നമുക്ക് ഒരു  കൗതുകം തോന്നും" എന്ന് ഞാന്‍ ചേര്‍ത്തു....

               "അതല്ല.....നമ്മുടെ കൂട്ടത്തില്‍ ഉള്ളവരെ ആണ് ഞാന്‍ ഉദേശിച്ചെ" എന്ന്

ഒന്നുടെ എന്റെ സുഹൃത്ത്‌  ഉറപ്പിച്ചു പറഞ്ഞു ആ സംഭാഷണം

അവസാനിപ്പിച്ചു..........

                ശരിയാണ് പക്ഷെ എന്റെ സുഹൃത്തുക്കളില്‍ ഞാന്‍ തിരയുന്നത്

ചന്ദന കുറിയുടെ ചൈതന്യമോ,കുരിശിന്റെ വിശുദ്ധിയോ   , നമസ്ക്കാര

തഴംമ്പിന്റെ ദിവ്യത്തമോ അല്ല....മറിച്ചു കളങ്കരഹിതമായ ഒരു

സൗഹൃദമാണ്..... എന്ന് പറഞ്ഞുഞാന്‍......

                    മറുപടി ഒന്നും പറഞ്ഞില്ല .......ഒന്ന് ചിരിച്ചു

സുഹൃത്തിനെ വീട്ടിലാക്കി ഞാന്‍ പോകനൊരുങ്ങവേ ഒരു പൊതിക്കെട്ട്

എന്റെ കയ്യില്‍ തന്നു.....

           ബുക്കുകളും സി ഡികളുമാണ് .......അതില്‍.....ഞാന്‍ ഒരു നിരീശ്വരവാദി

ആണെന്ന്  തോന്നിയിരിക്കണം........അല്ലെങ്കില്‍ മതത്തിന്റെയും ,

ജാതിയുടെയും , മരണാനന്തര ജീവിത്തിന്റെയും കഥകള്‍ പറഞ്ഞു തരുന്ന ഈ

വസ്തുക്കള്‍ എനിക്ക് എന്തിനു തന്നു?????


         മ്യാവൂ !!!!!!!!!!മ്യാവൂ !!!!!!!!!!!
  
 ചിത്രം ഗൂഗിളില്‍നിന്ന്‌